രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നര്‍മദ ജില്ലയിലെ കെവാദിയയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂനിറ്റിയില്‍നിന്ന് അഹമ്മദാബാദിലെ സബര്‍മതി നദീതടം വരെയാണ് സര്‍വീസ്.

ആദ്യ സര്‍വീസില്‍ പ്രധാനമന്ത്രി യാത്ര നടത്തി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് സീപ്ലെയിന്‍ സര്‍വീസ് ആരംഭിച്ചത്.

സ്‌പൈസ് ജെറ്റാണ് സീപ്ലെയിന്‍ സജ്ജീകരിച്ചത്. 19 സീറ്റുള്ള വിമാനത്തില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. 4,800 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്.

അഹമ്മദാബാദില്‍നിന്ന് കെവാദിയയിലേക്ക് 200 കിലോമീറ്ററാണ് ആകാശദൂരം. സീപ്ലെയിനില്‍ ഇത് 40 മിനിറ്റിനകം പിന്നിടാനാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.