ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 92,071 പേർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി.
കഴിഞ്ഞ 24 മണിക്കൂറിനകം രാജ്യത്ത് 1136 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണം 79,722 ആയി. ഇന്ത്യയിൽ മരണനിരക്ക് 1.64 ശതമാനമായി.
9,86,598 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 37.80 ലക്ഷം പേർ രോഗമുക്തി നേടി.രോഗമുക്തി നിരക്ക് 78 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ഞായറാഴ്ച 416 പേർ മരിച്ചു. 24 മണിക്കൂറിനകം 30,000ലധികം പേർക്ക് രോഗബാധയുണ്ടായി.
മഹാരാഷ്ട്രക്ക് പുറമെ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനതോത് വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.