ഇന്ത്യയുടെ ആളില്ല ചെറുവിമാനം അതിർത്തി കടന്നു; പിടിച്ചെടുത്ത് പാകിസ്താൻ, തിരികെ നൽകണമെന്ന് കരസേന

ന്യൂഡൽഹി: ഇന്ത്യയുടെ ആളില്ല ചെറുവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാകിസ്താൻ പ്രദേശത്ത് പതിച്ചു. ഇന്ത്യൻ ഭൂപ്രദേശത്ത് പരിശീലന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടെ മിനി യു.എ.വിയാണ് പാക് പ്രദേശത്ത് പതിച്ചത്.

ഇന്ത്യയുടെ ഭീംബർ ഗലി സെക്ടറിൽ നിന്ന് നിയന്ത്രണംവിട്ട ചെറുവിമാനം പാകിസ്താനിലെ നിക്കിയൽ സെക്ടറിലേക്ക് നീങ്ങുകയായിരുന്നു. അതിർത്തി കടന്നെത്തിയ ചെറുവിമാനം പാകിസ്താൻ പിടിച്ചെടുത്തു.

അതേസമയം, ചെറുവിമാനം തിരികെ നൽകണമെന്ന് ഇന്ത്യൻ കരസേന ആവശ്യപ്പെട്ട് പാക് സൈന്യത്തിന് സന്ദേശം അയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - India's Mini UAV lands in Pak territory; Indian Army to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.