കൊൽക്കത്ത ബലാത്സംഗക്കൊല: പ്രതി ആശുപത്രിയിലെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കൊൽക്കത്ത: ആർ.ജികർ ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ആശുപത്രിയിലേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പ്രതിയായ സഞ്ജയ് റോയ് കൊലപാതകം നടന്ന ആഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതാദ്യമായാണ് പ്രതി ആശുപത്രിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്.

ജീൻസും ടീഷർട്ടും ധരിച്ച് കൈയിലൊരു ഹെൽമറ്റുമായി ആശുപത്രിയിലേക്ക് പ്രതി എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. സഞ്ജയ് റോയിയുടെ കൈവശം ബ്ലൂടൂത്ത് ഉപകരണവുമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഈ ഡിവൈസാണ് പൊലീസ് കണ്ടെടുത്തത്. ഇത് കേസിൽ നിർണായക തെളിവായി മാറുകയായിരുന്നു.

ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജെകർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്നും ക​ണ്ടെടുത്തു.

കൊൽക്കത്ത പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും ​പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയർന്നുവെങ്കിലും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് സി.ബി.ഐയുടെ നിഗമനം.

Tags:    
News Summary - Kolkata doctor murder case: CCTV footage shows accused entering hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.