രാജ്യത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ 58 ശതമാനം -കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗമുക്തി ​നിരക്ക്​ 58 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേർ ഇതുവരെ രോഗമുക്തി നേടി. മരണനിരക്ക്​ മൂന്നുശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ ഇതു കുറവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 19 ദിവസത്തോളമെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യ​ത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 17,296 പുതിയ കോവിഡ്​ കേസുകളാണ് റിപ്പോർട്ട്​ ചെയ്​തത്​. ഇതുവരെയുള്ള പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്​. തുടർച്ചയായി ഏഴു ദിവസം പ്രതിദിനം 14,000ത്തിലധികം ആളുകൾക്കാണ്​ രാജ്യത്ത്​ വൈറസ്​ ബാധ സ്ഥിരീകരിക്കുന്നത്​. പുതുതായി 407 പേർ കൂടി മരിച്ചതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയവരുടെ എണ്ണം 15,301 ആയി.

മഹാരാഷ്​ട്രയാണ്​ കോവിഡ്​ അതിരൂക്ഷമായി പിടിച്ചുലച്ച​ സംസ്ഥാനം. പുതുതായി 50,240 പേർക്ക്​​ ഇവിടെ കോവിഡ്​ സ്ഥിരീകരിക്കുകയും 175 പേർ മരിക്കുകയും ചെയ്​തു​. മുംബൈയിൽ വെള്ളിയാഴ്​ച കോവിഡ്​ ബാധിതരുടെ എണ്ണം 72,175 ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 1,52,765 ആയി. ഇതിൽ 65,829 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്​. 

Tags:    
News Summary - Indias recovery rate above 58 Percent Harsh Vardhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.