രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നു. 13,993 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 10.97 ലക്ഷം പേർക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. നിലവിൽ 143,127 പേരാണ്​ ചികിൽസയിലുള്ളത്​.

കേരളത്തിലും മഹാരാഷ്​ട്രയിലുമാണ്​ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​. മഹാരാഷ്​ട്രയിൽ 6,000 പേർക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചപ്പോൾ കേരളത്തിൽ 4,584 പേർക്കും രോഗബാധയുണ്ടായി. അതേസമയം, കോവിഡ്​ വാക്​സിൻ വിതരണം രാജ്യത്ത്​ പുരോഗമിക്കുകയാണ്​. 10,449,942 കോവിഡ്​ മുൻനിര പോരാളികൾക്ക്​ വാക്​സിൻ വിതരണം നടത്തിയെന്നാണ്​ കണക്കുകൾ.

ഉത്തർപ്രദേശ്​, കർണാടക, പശ്​ചിമബംഗാൾ, ആന്ധ്രപ്രദേശ്​, തമിഴ്​നാട്​, ജമ്മുകശ്​മീർ, കേരള, ഒഡീഷ, ജാർഖണ്ഡ്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​​ ഏറ്റവും കൂടുതൽ പേർക്ക്​ വാക്​സിൻ നൽകിയത്​.

Tags:    
News Summary - India’s reports 13,993 fresh Covid-19 cases, active caseload up at 143,127

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.