ന്യൂഡൽഹി: കരസേനയിൽ 57,000 പേരെ പുനർവിന്യസിക്കുന്നതടക്കം, സൈന്യത്തിൽ വിപുല പരിഷ്കരണങ്ങൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം. സൈന്യത്തിെൻറ പോരാട്ടശേഷി വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇത്ര സൈനികരെ അപ്രധാന മേഖലകളിൽനിന്ന് പോർമുഖവുമായി ബന്ധപ്പെട്ട ചുമതലകളിലേക്ക് മാറ്റി നിയോഗിക്കുന്നത്.
സൈന്യത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറൽ ഡി.ബി ഷെകത്കർ സമിതി മുന്നോട്ടുവെച്ച 99 ശിപാർശകളിൽ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രതിരോധ ചെലവ് വിവിധ സേനകൾക്കിടയിൽ കൂടുതൽ സന്തുലിതമാക്കുന്നതിനുള്ള ശിപാർശ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ശിപാർശകളും 2019 അവസാനത്തോടെ പ്രാവർത്തികമാക്കുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി വാർത്താലേഖകരോട് പറഞ്ഞു. ഇപ്പോൾ അംഗീകരിച്ച ശിപാർശകൾ കരസേനയുമായി ബന്ധപ്പെട്ടതാണ്. ബാക്കി 34 എണ്ണം നാവിക, വ്യോമസേനകളുമായി ബന്ധപ്പെട്ടതാണ്. ഒാഫിസർമാർ, ജൂനിയർ കമീഷൻഡ് ഒാഫിസർമാർ, ഒ.ആർമാർ, സിവിലിയന്മാർ എന്നിവരുടെ 57,000 വരുന്ന തസ്തികളാണ് പുനഃക്രമീകരിക്കുന്നത്.
സിഗ്നൽ യൂനിറ്റുകൾ, റിപ്പയറിങ് വിഭാഗങ്ങൾ, ഒാർഡനൻസ് ഫാക്ടറികൾ, ട്രാൻസ്പോർട്ട് വിഭാഗം തുടങ്ങിയവ പുനർവിന്യസിക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. സമാധാന മേഖലകളിലെ സൈനിക ഫാം, സൈനിക തപാൽ വിഭാഗങ്ങൾ പൂട്ടും. എൻ.സി.സിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തും. കഴിഞ്ഞ വർഷം മേയിലാണ് ഷെകത്കറുടെ നേതൃത്വത്തിൽ 11 അംഗ സമിതിയെ പഠനത്തിന് നിയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ അവർ പ്രതിരോധ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.