ന്യൂഡൽഹി: രാജ്യത്തെ വനകവചം 3,976 ചതുരശ്ര കിലോമീറ്റർ വർധിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ വനസമ്പത്ത് സംബന്ധിച്ച 2019ലെ കണക്ക് പുറത്ത് വന്നതോടെ ലോകത്ത് വനകവചം വർധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. കേരളവും കർണാടകയും ആന്ധ്രപ്രദേശും വനവിസ്തൃതി കൂടിയ മൂന്നു സംസ്ഥാനങ്ങളായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വനകവചം കുറഞ്ഞു.
പതിവിൽനിന്ന് ഭിന്നമായി വനത്തിന് പുറത്തുള്ള വൃക്ഷങ്ങളും ഇത്തവണ കണക്കാക്കിയപ്പോൾ അതും കൂടി ചേർത്ത് മൊത്തം 25.56 ശതമാനം ഹരിത കവചം ഇന്ത്യക്കുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കണ്ടൽക്കാടുകളിൽ രാജ്യമൊട്ടുക്കും ഉണ്ടായത് ഒരു ശതമാനം വളർച്ചയാണ്. 54 ചതുരശ്ര കിലോമീറ്ററിൽ കൂടി കണ്ടൽ വളർന്നപ്പോൾ കേരളം പൂർവസ്ഥിതി നിലനിർത്തി.
കേരളത്തിലെ വനകവചം 823 ചതുരശ്രകിലോമീറ്റർ കൂടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ സി.കെ. മിശ്ര, കെ.എം. ഖത്വാലിയ, സഞ്ജയ് കുമാർ, സുഭാഷ് അശുതോഷ്, സിദ്ധാന്ത് ദാസ് എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.