ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണവാത്ത് യാത്രചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിനകത്തുവെച്ച് മോശമായി പെരുമാറിയ മാധ്യമപ്രവർത്തകർക്ക് ഇൻഡിഗോ വിമാനക്കമ്പനി വിലക്ക് ഏർപ്പെടുത്തി. 15 ദിവസത്തേക്കാണ് വിലക്ക്.
സെപ്റ്റംബർ ഒമ്പതിനാണ് വിലക്കിന് ആധാരമായ സംഭവം അരങ്ങേറിയത്. സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് സംഭവം.
ചത്തീസ്ഗഡിൽനിന്ന് മുംബൈയിലേക്ക് യാത്രചെയ്യാനായി വിമാനത്തിൽ കയറിയ കങ്കണയോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുകയും വിമാനത്തിനകത്തുനിന്ന് റിപ്പോർട്ടിങ്ങ് നടത്തുകയുമായിരുന്നു. സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വിമാന സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
ഇൻഡിഗോയോട് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ നേരത്തേ റിപ്പോർട്ട് തേടിയിരുന്നു. മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ താക്കീത് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇൻഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.