ന്യൂഡൽഹി: ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും വിവാഹ മോചനം തേടുന്നു. ജയിലിൽ കഴിയുന്ന ഇന്ദ്രാണി കേസിലെ സഹ പ്രതി കൂടിയായ ആർതർ റോഡ് ജയിലിൽ കഴിയുന്ന പീറ്ററിന് വിവാഹമോചന നോട്ടീസ് അയച്ചു.
അഭിഭാഷകനായ എഡിത് ഡേ മുഖാന്തിരം ഏപ്രിൽ 25ന് അയച്ച നോട്ടീസിൽ പരസ്പര സഹകരണത്തോടെ പിരിയാനും സാമ്പത്തിക ഒത്തു തീർപ്പുകളിലെത്താനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പെയിനിലും ലണ്ടനിലുമുൾപ്പെടെ ദമ്പതികൾക്കുള്ള സ്വത്തുക്കളുടെ ഭാഗം വെക്കൽ, ബാങ്ക് നിക്ഷേപങ്ങൾ, മറ്റു നിേക്ഷപങ്ങൾ എന്നിവയാണ് സാമ്പത്തിക ഒത്തുതീർപ്പിൽ ഉൾപ്പെടുന്നത്.
2012 ഏപ്രിലിലാണ് ഇന്ദ്രാണിയുടെ മുൻ ഭർത്താവിലുള്ള മകൾ ഷീന ബോറ(24) കൊല്ലപ്പെടുന്നത്. ഷീന സഹോദരിയാെണന്നായിരുന്നു ഇന്ദ്രാണി മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. പീറ്റർ മുഖർജിയുടെ മുൻഭാര്യയിലുണ്ടായ മകൻ രാഹുൽ മുഖർജിയും ഷീനയും പ്രണയത്തിലായിരുന്നു. അമേരിക്കയിലായിരുന്ന ഷീന നാട്ടിൽ വന്നശേഷം തിരികെ പോകാത്തതും ഫോണിൽ ലഭ്യമാകാത്തതും മൂലം അദ്ദേഹമാണ് ഷീനയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം രംഗത്തു വരുന്നത്. എന്നാൽ 2015 ആഗസ്തിൽ ഇന്ദ്രാണിയുടെ ഡ്രൈവറെ മറ്റൊരു കേസിൽ പൊലീസ് പിടികൂടിയപ്പോഴാണ് കൊലപാതകം പുറംലോകമറിയുന്നത്.
പിന്നീട് ഇന്ദ്രാണിയെയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയെയും പൊലീസ് പിടികൂടി. ഒടുവിൽ കൊലപാതക ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കണ്ട് നിലവിലെ ഭർത്താവ് പീറ്റർ മുർജിയെയും പിടികൂടുകയായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കേസ് അന്വേഷിക്കുന്ന സി.ബി.െഎയുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.