മുംബൈ: ബൈഖുള ജയിലിൽ പീഡനത്തിനിരയായി എന്ന ഇന്ദ്രാണി മുഖർജിയുെട പരാതിയിൽ കഴമ്പുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇന്ദ്രാണിയുടെ ൈകകളിലും മറ്റു ശീരഭാഗങ്ങളിലും വലിയ പരിക്കുകളുണ്ട്. പരിക്കുകൾ മൂർച്ചയേറിയ ഉപകരണം കൊണ്ട് ഏൽപ്പിച്ചതാണെന്ന് വൈദ്യ പരിശോധനക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു.
മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖർജി ജയിലിലായത്. ജയിലിൽ വനിതാ തടവുകാരിയെ അധികൃതർ പീഡിപ്പിക്കുന്നതിന് താൻ സാക്ഷിയായിയെന്ന് ഇന്ദ്രാണി മുഖർജി പറഞ്ഞിരുന്നു. ജയിൽപ്പുള്ളിയെ മർദിച്ചതിൽ പ്രതിഷേധിച്ചതിന് തന്നെയും ജയിലർമാർ ആക്രമിച്ചതായി ഇന്ദ്രാണി മുഖർജി പരാതിയും നൽകി. ഷീന ബോറ കേസിൽ വിചാരണ കേൾക്കുന്ന സി.ബി.െഎ കോടതിയിലാണ് ഇവർ രേഖാമൂലം പരാതി നൽകിയത്. തെൻറ ശരീരമാകെ മർദനമേറ്റ പാടുകളുണ്ടെന്ന് ഇന്ദ്രാണി ആരോപിച്ചിരുന്നു. ഇതോടെയാണ് അവരെ വൈദ്യപരിശോധനക്ക് ഹാജരാക്കിയത്.
സഹോദര ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന മഞ്ജുള ഷെട്ടയെയാണ് ജയിലർമാരുടെ മർദനത്തിന് ഇരായായി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.