മുംബൈ: മകൾ ഷീന ബോറയെ തട്ടിക്കൊണ്ടു പോയി തെളിവുകൾ നശിപ്പിച്ചതിന് പിന്നിൽ ഭർത്താവാണെന്ന ഇന്ദ്രാണി മുഖർജിയുടെ ആരോപണത്തിന് മറുപടിയുമായി സ്റ്റാർ ഇന്ത്യ ടെലിവിഷൻ കമ്പനി മുൻ മേധാവി പീറ്റർ മുഖർജി. ഇന്ദ്രാണി 'ഇര' കാർഡ് ഇറക്കി കളിക്കുകയാണെന്ന് മുംബൈ സി.ബി.െഎ കോടതിക്ക് നൽകിയ കത്തിൽ പീറ്റർ മുഖർജി വ്യക്തമാക്കി. ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമമാണ് ഇന്ദ്രാണി നടത്തുന്നതെന്നും പീറ്റർ കത്തിലൂടെ ആരോപിച്ചു. തെളിവുകൾ നശിപ്പിച്ചതിന് പിന്നിൽ ഭർത്താവാണെന്ന് ഇന്ദ്രാണി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് മുംബൈ സി.ബി.െഎ കോടതി പീറ്റർ മുഖർജിയോട് വിശദീകരണം അറിയിക്കാൻ ആവശ്യപ്പെട്ടത്.
2012ലും 2015ലും പീറ്റർ മുഖർജിയുടെ മൊബൈൽ കാൾ ഡാറ്റാ റെക്കോഡ് ആവശ്യപ്പെട്ട് പ്രത്യേക സി.ബി.െഎ കോടതിയിൽ നൽകിയ അപേക്ഷയിലാണ് മകളുടെ തിരോധാനത്തിന് പിന്നിൽ പീറ്റർ ആണെന്ന ആരോപണം ഇന്ദ്രാണി ഉന്നയിച്ചത്. ഒരു പേക്ഷ അവൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തയാളുടെ ആർത്തി, അസൂയ, കാമം എന്നിവ മൂലം ഷീന കൊല്ലപ്പെട്ടിരിക്കാം. മാപ്പുസാക്ഷിയായി മാറിയ തെൻറ ഡ്രൈവർ ശ്യാംവർ റായിയും മറ്റ് ചിലരുമായി ചേർന്ന് മകളെ തട്ടിക്കൊണ്ടു പോകാനും പിന്നീട് തന്നെ കേസിൽ കുടുക്കാനും പീറ്റർ ഗൂഢാലോചന നടത്തിയെന്നും ഇന്ദ്രാണി ആരോപിച്ചിരുന്നു.
2012 ഏപ്രിൽ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി 2015ലാണ് വെളിപ്പെടുന്നത്. തുടർന്ന് ഇന്ദ്രാണി അറസ്റ്റിലായി. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന എന്ന വിവരവും അവർ കൊല ചെയ്യപ്പെട്ട ശേഷമാണ് പുറത്തുവരുന്നത്. അതുവരെ ഷീനയെ തെൻറ സഹോദരി എന്ന നിലയിലാണ് ഇന്ദ്രാണി മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. ആദ്യം മുംബൈ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.െഎ ഏറ്റെടുത്തതോടെ പീറ്റർ മുഖർജിയും അറസ്റ്റിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.