ന്യൂഡൽഹി: ചികത്സാ പിഴവ് മൂലം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചെന്ന് ആരോപണം. കുഞ്ഞിെൻറ കുടുംബമാണ് ഡൽഹി പൊലീസിൽ പരാതിയുമായി വന്നത്. അതേ സമയം കുഞ്ഞിന് നൽകിയ വേദന സംഹാരിയിൽ നിന്നുമുണ്ടായ റിയാക്ഷനാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഡൽഹിയിലെ രോഹിണിയിലുള്ള ‘ജയ്പുർ ഗോൾഡൻ ആശുപത്രി’യിലാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞിെൻറ ചുണ്ടിനുണ്ടായ ഒരു മുറിവിന് ഇതേ ആശുപത്രിയിൽ വെച്ച് സ്റ്റിച്ചിട്ടിരുന്നു. ഇതിൽ നിന്നുണ്ടായ വേദന കാരണം അര മണിക്കൂറോളം കുട്ടി തുടർച്ചയായി കരയുകയും ചെയ്തു.
ഇത് ഡോക്ടർമാരെ അറിയിച്ചതിനെ തുടർന്ന് അവർ കുഞ്ഞിന് വേദന സംഹാരി നൽകി. തുടർന്ന് കുഞ്ഞ് പൂർണ്ണമായും നിശബ്ദനായെങ്കിലും ചലനവും കാണാതായതോടെ ഭയന്ന കുടുംബം ഡോക്ടർമാരെ വീണ്ടും വിവരമറിയിച്ചു.
ഡോക്ടർമാർ കുഞ്ഞിനെ പരിശോധിച്ച്, ഉടൻ തന്നെ െഎ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം കുഞ്ഞിനെ െഎ.സി.യുവിൽ കിടത്തിയ ശേഷം പുറത്ത് വന്ന ഡോക്ടർമാർ ‘മെഡിസിൻ റിയാക്ഷൻ മൂലം കുഞ്ഞ് മരിച്ചു’ എന്നാണ് കുടുംബത്തെ അറിയിച്ചത്.
വിഷയം മെഡിക്കൽ സുപ്രണ്ടിെൻറ അടുത്ത് എത്തിയെങ്കിലും ‘മരുന്നിൽ നിന്നുമുണ്ടായ റിയാക്ഷനാണ് മരണ കാരണമെന്നും തങ്ങൾക്ക് ഇൗ കാര്യത്തിലൊന്നും ചെയ്യാനില്ല’ എന്നായിരുന്നു പ്രതികരണം. കുഞ്ഞിെൻറ കുടുംബം പൊലീസിനെ സമീപിക്കുകയും ആശുപത്രിക്കെതിരെയും ചികിത്സിച്ച ഡോക്ടർമാർക്കെതിരെയും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
2015 ൽ ഇതേ ആശുപത്രിയിൽ വെച്ച് അനാമിക റായ് എന്ന 36 വയസുകാരി മരിച്ചിരുന്നു. അധ്യാപികയായിരുന്ന ഇവർ രക്തത്തിലുണ്ടായ ഇൻഫെക്ഷൻ മൂലം ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സിക്കാൻ വന്നതായിരുന്നു. സർജറിക്കിടെ മരണത്തിന് കീഴടങ്ങി. ഇത് വൻ വിവാദമാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.