ന്യൂഡൽഹി: ഇന്ത്യൻ സിവിൽ സർവിസിൽ ന്യൂനപക്ഷ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ വ്യക്തമാക്കി. എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി നൽകിയത്.
ഹൈകോടതികളിൽ ഉൾപ്പെടെ ജഡ്ജിമാരുടെ നിയമനം ജാതി, മത സംവരണങ്ങൾ അടിസ്ഥാനപ്പെടുത്തിയല്ല നടക്കുന്നതെങ്കിലും നീതിന്യായ വ്യവസ്ഥയിലേക്ക് ജഡ്ജിമാരെ ശിപാർശ ചെയ്യുന്ന കൊളീജിയം ജഡ്ജിമാരുടെ സാമൂഹിക പശ്ചാത്തലങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര സർക്കാറിന് നൽകാറുണ്ട്. ഇതുപ്രകാരം 2018 മുതൽ 2023 മാർച്ച് 21 വരെ നിയമിക്കപ്പെട്ട രാജ്യത്തെ 575 ഹൈകോടതി ജഡ്ജിമാരിൽ 18 ജഡ്ജിമാർ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരാണെന്നും മന്ത്രി അറിയിച്ചു.
കൂടാതെ സംസ്ഥാന സർക്കാറുകളിൽനിന്ന് ലഭിച്ച മറുപടി പ്രകാരം, കേരളത്തിലെ സർക്കാർ ജീവനക്കാരിലെ ന്യൂനപക്ഷ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങൾ ഒന്നുംതന്നെ ലഭ്യമല്ലെന്നും സ്മൃതി ഇറാനി എം.കെ. രാഘവൻ എം.പിക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.