ചെന്നൈ: ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ നിലത്തുവീണു കിടക്കുന്ന നിലയിലാണ് ഗായിക വാണി ജയറാമിനെ കണ്ടത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
ഭർത്താവ് ജയറാമിന്‍റെ മരണശേഷം മൂന്ന് വർഷമായി തനിച്ചായിരുന്നു വാണി ജയറാം കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ 11ഓടെ വീട്ടുജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നിരുന്നില്ല. ബന്ധുക്കളും അയൽവാസികളും ചേർന്ന് വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ വാണി ജയറാമിനെ കാണുന്നത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. വീണപ്പോൾ ടീപ്പോയിൽ തലയിടിച്ച് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് സംഗീതമേഖലയിലെ സംഭാവനകൾക്ക് വാണി ജയറാമിനെ രാജ്യം പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് വാണി ജയറാം പാടിയത്. മലയാളത്തിൽ 580ഓളം ചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.