ന്യൂഡൽഹി: താലിബാന്‍റെ ഭാഗത്ത് നിന്നും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് സൈന്യം പ്രയോഗിക്കുന്ന അതേരീതികൾ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകും. അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമങ്ങളെ അതേ രീതിയിൽ തന്നെ നേരിടും. ഇന്തോ-പസഫിക് & അഫ്ഗാൻ സാഹചര്യം എന്നിവ ഒരേ രീതിയിൽ നോക്കി കാണാനാവില്ല. അത് രണ്ടും വ്യത്യസ്ത പ്രശ്നങ്ങളാണ്. ഇത് രണ്ടും രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാണ്. എങ്കിലും സമാന്തരമായി പോകുന്ന രേഖകളാണ് ഈ രണ്ട് പ്രശ്നങ്ങളെന്നും അവ ഒരിക്കലും കൂട്ടിമുട്ടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് താലിബാൻ വിഷയത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് പ്രസ്താവന നടത്തുന്നത്. അഫ്ഗാനിസ്താനിൽ ഇന്ത്യക്ക് വലിയ രീതിയിൽ നിക്ഷേപമുണ്ട്. താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിലുള്ള ഇന്ത്യൻ പൗരൻമാരെ വ്യോമസേന വിമാനങ്ങളിൽ നാട്ടിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.