ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായത് വ്യാജവാർത്തകൾ സൃഷ്ടിച്ച പരിഭ്രാന്തി മൂലമെന്ന് ആഭ്യന്തര മന്ത്രാലയം.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിലെ മാല റോയിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി എഴുതിനൽകിയ മറുപടിയിലാണ് ഇങ്ങനെ വിശദീകരിക്കുന്നത്.
ഭക്ഷണവും വെള്ളവും ചികിത്സയും അഭയവും കിട്ടാതെവരുമെന്ന് അന്തർസംസ്ഥാന തൊഴിലാളികൾ തെറ്റിദ്ധരിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിന് സാഹചര്യങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. അനിവാര്യമായ ലോക്ഡൗണിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. അവശ്യസേവനങ്ങൾ കിട്ടാത്ത സ്ഥിതി ഇല്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.