മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു; അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണം ഡിസംബർ 18 വരെ

ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. എന്നാൽ ചില ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഡിസംബർ 18 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ചന്ദേൽ, കാക്‌ചിംഗ്, ചുരാചന്ദ്പൂർ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി, ഇംഫാൽ ഈസ്റ്റ്, കാങ്‌പോക്‌പി, തൗബൽ, തെങ്‌നൗപാൽ, കാക്‌ചിംഗ്‌പി എന്നീ ജില്ലകളിലെ സമീപ പ്രദേശങ്ങളിൽ 2 കിലോമീറ്റർ ചുറ്റളവിൽ സേവനങ്ങൾ നിർത്തിവെയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. കൂടാതെ നിരോധനം നീണ്ടതിനാൽ പൊതുജനങ്ങൾ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സസ്‌പെൻഷനിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് കമ്മീഷണർ ടി.രഞ്ജിത് സിംഗ് പറഞ്ഞു.

മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി കഴിഞ്ഞ മാസം കേന്ദ്രസർക്കാർ സമാധാന കരാർ ഒപ്പിട്ടതിനെ തുടർന്നാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീക്കാൻ തീരുമാനിച്ചത്. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് കഴിഞ്ഞ മാസമാണ് കേന്ദ്ര സർക്കാരുമായി സമാധാന കരാറിൽ‌ ഒപ്പുവച്ചത്. സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം യു.എൻ.എൽ.എഫ് പ്രവർത്തകർ ആയുധങ്ങൾ വെച്ച് കീഴടങ്ങുന്നതിന്റെ വീഡിയോയും ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ പങ്കുവച്ചിരുന്നു.

മേയ് മൂന്നിന് മണിപ്പൂരിൽ മേയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന വിദ്വേഷകരമായ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതിനാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. സെപ്റ്റംബർ 23 ന് നിരോധനം താൽക്കാലികമായി നീക്കിയെങ്കിലും 26ന് വീണ്ടും നിർത്തിവെച്ചു.

Tags:    
News Summary - Internet ban lifted in Manipur; Control in border areas till December 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.