കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പേട്ടലിന്റെ തീരുമാനങ്ങൾ മൂലം ദുരിതത്തിലായ ലക്ഷദ്വീപ് നിവാസികൾക്ക് ഇരുട്ടടിയായി ഇൻറർനെറ്റ് വിച്ഛേദിച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് എം.പി ഹൈബി ഈഡനാണ് ദ്വീപിൽ ഇന്‍റർനെറ്റ് വിച്ഛേദിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്.
സൂക്ഷിക്കുക, ലക്ഷദ്വീപിന് ഇൻറർനെറ്റ് ബന്ധം നഷ്ടമായേക്കാമെന്ന ഒറ്റവരി പോസ്റ്റാണ് ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്. ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പേട്ടൽ മുന്നോട്ട് പോകുന്നതിനിടെയാണ് ദ്വീപ് നിവാസികൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമം തയാറാക്കാൻ കമ്മിറ്റിയെ നിയോഗിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച് കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക. കമ്മിറ്റിയുടെ ആദ്യയോഗം അടുത്തമാസം അഞ്ചിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.