ന്യൂഡല്‍ഹി: തേർഡ് എ.സി നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ എ.സി ട്രെയിൻ യാത്രക്ക് പുതിയ ഇക്കോണമി എ.സി കോച്ചുകൾ ഒരുക്കാൻ കേന്ദ്ര െറയിൽേവ മന്ത്രാലയം തീരുമാനിച്ചു. മുഴുവൻ കോച്ചുകളും ശീതീകരിച്ച പുതിയ ട്രെയിനുകളിലാണ് പുതിയ ക്ലാസ് യാത്ര ഒരുക്കുന്നത്.
നിലവിലുള്ള ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി, തേര്‍ഡ് എ.സി എന്നിവക്കൊപ്പം തേര്‍ഡ് എ.സി ഇക്കോണമി എന്ന പേരിലാണ് കോച്ചുകള്‍ വരുന്നത്. കോച്ചുകൾക്ക് ഓട്ടോമാറ്റിക് വാതിലുകളുമുണ്ടാകും. താപനില ശരാശരി 24--25 ഡിഗ്രിയില്‍ നിലനിര്‍ത്തുന്നതിനാല്‍ മറ്റ് എ.സി കോച്ചുകളിലേതുപോലെ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പും നൽകില്ല. തുടക്കത്തില്‍ ചില റൂട്ടുകളില്‍ മാത്രമായിരിക്കും െചലവ് കുറഞ്ഞ എ.സി കോച്ചുകളുള്ള ട്രെയിനുകേളാടിക്കുക.
നിലവില്‍ മെയില്‍, എക്സ്പ്രസ് െട്രയിനുകളില്‍ സ്ലീപ്പര്‍, തേര്‍ഡ് എ.സി, സെക്കന്‍ഡ് എ.സി, ഫസ്റ്റ് എ.സി എന്നിവയാണുള്ളത്. രാജധാനി, ശതാബ്ദി ട്രെയിനുകളിലും ഇപ്പോൾ ആരംഭിച്ച ഹംസഫര്‍, തേജസ് എന്നിവയിലും എല്ലാ കോച്ചുകളും എ.സിയാണ്.
കനത്തചൂടില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനാണ് പുതിയ കോെച്ചന്നും കടുത്ത തണുപ്പ് ഈ കോച്ചുകളില്‍ ഉണ്ടാകില്ലെന്നും റെയില്‍ മന്ത്രാലയം അറിയിച്ചു. പുതുതായി സര്‍വിസ് ആരംഭിച്ച ഹംസഫര്‍ എക്സ്പ്രസില്‍ തേര്‍ഡ് എ.സി കോച്ചുകള്‍ മാത്രമാണുള്ളത്. യാത്രക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചിരിക്കുന്നതെന്നും കൂടുതല്‍ െചലവ് കുറഞ്ഞ എ.സി കോച്ചുകള്‍ വരുന്നതോടെ സ്ഥിരം ദീര്‍ഘദൂരയാത്രക്കാർക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്നും റെയില്‍വേ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് സേവനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ പ്രത്യേക സെല്ലുമുണ്ടാക്കിയതായി റെയില്‍വേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.