െഎ.എൻ.എക്​സ്​ മീഡിയ: ഇന്ദ്രാണി മുഖർജിയെ സി.ബി.െഎ വീണ്ടും ചോദ്യം ചെയ്​തു

മുംബൈ: മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്​റ്റിലായ െഎ.എൻ.എക്​സ്​ മീഡിയ കേസിൽ മാപ്പുസാക്ഷി ഇന്ദ്രാണി മുഖർജിയെ സി.ബി.െഎ ചോദ്യം ചെയ്​തു. ചൊവ്വാഴ്​ച രാവിലെ 9.30 ഒാടെ നഗരത്തിലെ ബൈഖുള ജയിലിൽ എത്തിയാണ്​ സി.ബി.െഎ സംഘം ചോദ്യം ചെയ് ​തത്​. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുകയാണ്​ ഇന്ദ്രാണി. സി.ബി.െഎയുടെ അപേക്ഷയെ തുടർന്ന്​ െഎ.എൻ.എക്​സ്​ മീഡിയ കേസിൽ മൂന്ന്​ മണിക്കൂർ ചോദ്യം ചെയ്യാൻ നഗരത്തിലെ പ്രത്യേക കോടതി അനുമതി നൽകുകയായിരുന്നു.

വിദേശ നിക്ഷേപത്തിനായി​ അഞ്ച്​ വിദേശ രാജ്യങ്ങൾക്ക്​ നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ്​ ചോദ്യം ചെയ്യലെന്ന്​ സി.ബി.െഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ഒരു രാജ്യത്തിന്​ നൽകിയ അപേക്ഷ സംശയങ്ങൾക്ക്​ ഇടനൽകുന്നുവെന്നാണ്​ പറയുന്നത്​. ഇന്ദ്രാണിയും ഭർത്താവ്​ പീറ്റർ മുഖർജിയും തുടങ്ങിയതാണ്​ െഎ.എൻ.എക്​സ്​ മീഡിയ. വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്​സാഹന ബോർഡി‍​െൻറ സമ്മതപത്രം ലഭ്യമാക്കുന്നതിൽ അന്ന്​ ധനമന്ത്രിയായിരുന്ന ചിദംബരം സഹായിച്ചുവെന്നാണ്​ കേസ്​.

മകൻ കാർത്തിയുടെ കമ്പനിക്ക്​ വിദേശ പണം വാങ്ങിയാണ്​ െഎ.എൻ.എക്​സിന്​ അനുമതി നൽകിയതെന്നാണ്​ മൊഴി. ഇന്ദ്രാണി കുറ്റസമ്മത മൊഴി നൽകി മാപ്പുസാക്ഷിയായതിന്​ പിന്നാലെയാണ്​ ചിദംബരം അറസ്​റ്റിലായത്​.

Tags:    
News Summary - inx media case cbi to question indrani mukerjea in byculla prison today -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.