ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുെട ടിക്കറ്റ് ബുക്കിങ് ആപിൽ അശ്ലീല പരസ്യങ്ങൾ വരുന്നുവെന്ന് പരാതി നൽകിയ യുവാവി ന് കിടിലൻ മറുപടിയുമായി ഐ.ആർ.ടി.സി. റെയിൽവേയുടെ ആപിൽ നിരന്തരമായി അശ്ലീല പരസ്യങ്ങൾ വരുന്നുവെന്നായിരുന്നു യുവാവ ിൻെറ പരാതി. പരസ്യത്തിൻെറ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പടെ പോസ്റ്റ് ചെയ്ത് ട്വിറ്ററിലൂടെയായിരുന്നു യുവാവ് പരാതി നൽകിയത്.
റെയിൽവേ മന്ത്രിക്കും, റെയിൽവേ മന്ത്രാലയത്തിനും ഐ.ആർ.ടി.സിക്കും യുവാവ് ട്വീറ്റ് ടാഗ് ചെയ്തിരുന്നു. എന്നാൽ, ഐ.ആർ.ടി.സിയിൽ പരസ്യം വരുന്നതിൻെറ സാങ്കേതിക വശങ്ങൾ കൂടി ചൂണ്ടികാണിച്ചാണ് യുവാവിൻെറ പരാതിക്ക് ഇന്ത്യൻ റെയിൽവേ മറുപടി നൽകിയത്. ഗൂഗിളിൻെറ അഡക്സ് സർവീസാണ് പരസ്യം നൽകാനായി ഉപയോഗിക്കുന്നതെന്ന് ഐ.ആർ.ടി.സി വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ ബ്രൗസിങ് കുക്കീസിനനുസരിച്ചായിരിക്കും ഐ.ആർ.ടി.സി പരസ്യം നൽകുക. അതായത് നിരന്തരമായി അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് ആ രീതിയിലുള്ള പരസ്യങ്ങളാവും ലഭിക്കുക. അതുകൊണ്ട് താങ്കളുടെ വെബ്സൈറ്റ് ബ്രൗസിങ് ഹിസ്റ്ററിയും കുക്കീസും ഡിലീറ്റ് ചെയ്താൽ ഇത്തരം പരസ്യങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാമെന്നാണ് ഐ.ആർ.ടി.സി മറുപടിയിൽ യുവാവിന് നൽകിയ ഉപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.