നവരാത്രിക്ക് പ്രത്യേക ഭക്ഷണ വിഭവങ്ങളുമായി ഇന്ത്യൻ റയിൽവേ

നവരാത്രി വ്രതത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷണ മെനുവുമായി ഇന്ത്യൻ റെയിൽവേ. ഏപ്രിൽ രണ്ട് മുതൽ ഇത് ലഭ്യമായി തുടങ്ങും. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഒമ്പത് ദിവസങ്ങളിലും ഈ മെനു അനുസരിച്ചായിരിക്കും റെയിൽവേ ഭക്ഷണം വിളമ്പുക. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ആണ് നവരാത്രി സ്‌പെഷ്യൽ ഫുഡ് യാത്രക്കായി വിതരണം ചെയ്യുക.

99 രൂപ മുതലാണ് നവരാത്രി പ്രത്യേക വിഭവങ്ങൾക്ക് ഈടാക്കുക. ആലു ചാപ്പ്, സബുദന ടിക്കി, പനീർ മഖ്മാലി, നവരാത്രി താളി, സീതാഫൽ ഖീർ എന്നിവയടക്കമുള്ള വിഭവങ്ങളാകും ഐ.ആർ.സി.ടി.സി യാത്രക്കാർക്ക് വിളമ്പുക. 

Tags:    
News Summary - IRCTC introduces special menu for Navratri 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.