Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്‍കൂട്ടിയുള്ള...

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം

text_fields
bookmark_border
മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം
cancel

ന്യൂഡൽഹി: മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിൽ മാറ്റം വരുത്തി റെയിൽവെ. നിലവിൽ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത് 60 ദിവസമാക്കി കുറക്കാനാണ് തീരുമാനം. നവംബർ 1 മുതലാണ് മാറ്റം നിലവിൽ വരിക.

2015 ഏപ്രിൽ 1 വരെ 60 ദിവസമായിരുന്നു മുൻകൂർ റിസർവേഷൻ കാലയളവ്. എ.സി, നോൺ എ.സി കോച്ചുകൾ ഉൾപ്പെടെ എല്ലാ ക്ലാസ് യാത്രകളെയും മാറ്റം ബാധിക്കും. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിങ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിങ്ങുകളെ പുതിയ നിയമം ബാധിക്കില്ല.

താജ് എക്‌സ്‌‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള ട്രെയിനുകൾക്ക് പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകൾക്കുള്ള ബുക്കിങ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irctcIndian RailwaysTrain Tickets
News Summary - IRCTC Train Tickets: New Indian Railways Advance Booking Rules Explained
Next Story