ജയ്പൂർ: ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ കൈക്കൂലിയായി ലഭിച്ച 16 ലക്ഷവുമായി പിടിയിലായി. രാജസ്ഥാനിലെ അഴിമതി വിരുദ്ധ ബ്യൂറോ ആണ് റവന്യൂ ഉദ്യോഗസ്ഥനെ പിടികൂടിയത്. വാഹനത്തിനകത്ത് മിഠായി ബോക്സുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
38 കാരനായ ശശാങ്ക് യാദവ് ആണ് പിടിയിലായത്. യു.പിയിലെ ഗാസിപൂരിലെയും മധ്യപ്രദേശിലെ നീമുച്ചിലെയും കറുപ്പ് ഫാക്ടറികളുടെ ജനറൽ മാനേജർ ആണ് ഇയാൾ. മേഖലയിലെ കറുപ്പ് കൃഷിക്കാരിൽ നിന്നാണ് പണം ലഭിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, പണം നൽകിയവരുടെ വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.
ഉയർന്ന അളവിൽ കറുപ്പ് ഉൽപന്ന സാമ്പിളുകൾ അംഗീകരിക്കുന്നതിന് ഫാക്ടറി ജീവനക്കാർ രാജസ്ഥാനിലെ കർഷകരിൽനിന്ന് 60,000 മുതൽ 80,000 രൂപ വരെ പിരിച്ചെടുക്കുന്നതായി അസി. പൊലീസ് സൂപ്രണ്ട് ചന്ദ്രശീൽ താക്കൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.