അഹ്മദാബാദ്: ഇശ്റത് ജഹാനെയും മറ്റു മൂന്നു പേരെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ് പെടുത്തിയ കേസിൽ പ്രതികളായ മുൻ പൊലീസ് ഒാഫിസർമാരായ ഡി.ജി. വൻസാര, എൻ.കെ. അമീൻ എന്നി വരെ േപ്രാസിക്യൂട്ട് െചയ്യാൻ ഗുജറാത്ത് സർക്കാർ അനുമതി നിഷേധിച്ചു. പ്രത്യേക കോടതിയിൽ സി.ബി.െഎ അറിയിച്ചതാണിത്.
ഇൗ സാഹചര്യത്തിൽ മുൻ പൊലീസ് ഒാഫിസർമാർക്കെതിരായ വിചാരണ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചു. ഇതിനായി അപേക്ഷ നൽകാൻ കോടതി ആവശ്യപ്പെട്ടു. മാർച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും.
കേസിൽനിന്ന് ഒഴിവാക്കണമെന്ന വൻസാരയുടെയും അമീെൻറയും ആവശ്യം കോടതി നേരേത്ത തള്ളിയിരുന്നു. ഇവരടക്കം ഏഴു പ്രതികൾക്കെതിരെയാണ് സി.ബി.െഎ കുറ്റപത്രം നൽകിയത്.
2004 ജൂൺ 15നാണ് കേസിനാസ്പദമായ സംഭവം. ഇശ്റത് ജഹാൻ, ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീശാൻ ജോഹർ എന്നിവരെയാണ് ഗുജറാത്ത് പൊലീസ് അഹ്മദാബാദിെൻറ പ്രാന്തപ്രദേശത്ത് വ്യാജ ഏറ്റുമുട്ടലുണ്ടാക്കി വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.