അഹ്മദാബാദ്: 2004ലെ ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിപ്പട്ടികയിലുള്ള ഐ.പി.എസ് ഓഫിസർ ജി.എൽ. സിംഗാൾ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ വിചാരണ ചെയ്യാനുള്ള അനുമതി ഗുജറാത്ത് സർക്കാർ നിഷേധിച്ചു.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുള്ള നടപടിയായതിനാൽ സിംഗാൾ, തരുൺ ബാരോട്, അനാജു ചൗധരി എന്നിവരുടെ വിചാരണക്ക് അനുമതി തേടണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് പ്രത്യേക കോടതി നിർദേശിച്ചത്. പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള കത്ത് സി.ബി.െഎ നൽകിയെങ്കിലും സർക്കാർ നിരസ്സിച്ചതായി അന്വേഷണ എജൻസി കോടതിയെ അറിയിച്ചു.
മുൻ പൊലീസ് ഓഫിസർമാരായ ഡി.ജി. വൻസാര, എൻ.കെ. അമീൻ എന്നിവരുടെ വിചാരണ സി.ബി.ഐ കോടതി 2019ൽ ഒഴിവാക്കിയത്, ഇതുപോലെ സർക്കാർ വിചാരണ അനുമതി നിഷേധിച്ചശേഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.