അർജുനുൾപ്പെടെ മൂന്ന് പേർക്കായുളള തിരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് പറഞ്ഞു. ഞാൻ ഹീറോ ആകാനല്ല വന്നത്. ഞാൻ വേല ചെയ്യാനാണ് വന്നത്. ഞാനായി വന്നു. ഞാനായി തന്നെ തിരിച്ചുവന്നു. ഞാൻ സൗജന്യമായി ചെയ്ത ജോലി ചെയ്യുകയായിരുന്നു. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.
ഉടുപ്പി സ്വദേശിയായ ശ്വർ മാൽപെ ഈ ദൗത്യത്തിൽ മേധയാണ് പങ്കാളിയായത്. ഞായറാഴ്ചയും നദിയിലിറയ മാൽപെ അർജുന്റെ ലോറിയിലെ മരങ്ങളുൾപ്പെടെ കണ്ടെത്തിയിരുന്നു. മറ്റൊരു ലോറിയുടെ ഭാഗവും സ്കൂട്ടറും നദിക്കടിയിൽ നിന്നും കണ്ടെടുത്തു. എന്നാൽ ജില്ല ഭരകൂടവും പൊലീസും സഹകരിക്കുന്നില്ലെന്നാണ് ഈശ്വർ മാൽപെ പറയുന്നത്.
വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ല ഭരണകൂടത്തെ ചൊടിപ്പിച്ചത്. അർജുന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നിൽക്കാൻ വയ്യ. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. വഴക്ക് കൂടി ദൗത്യം നിർവഹിക്കാൻ ആകില്ലെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി. മാനസികമായി തളർന്നു. ഇനി വയ്യ. വീട്ടിൽ വിളിച്ച് അമ്മയോട് തിരികെ വരുന്നതായി അറിയിച്ചതായും മാൽപെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.