െഎ.എസിന്​ രാജ്യത്ത്​ ​സ്വാധീനം ഉറപ്പിക്കാനായില്ല –രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: ഇസ്​ലാമിക്​ സ്​റ്റേറ്റി​ന്​ രാജ്യത്ത്​ ​സ്വാധീനം ഉറപ്പിക്കാൻ ആയില്ലെന്ന്​ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചതിനാലാണ്​ ​െഎ.എസിന്​ പിടിമുറുക്കാൻ സാധിക്കാത്തതെന്നും രാജ്​നാഥ സിങ് പറഞ്ഞു. ​െഎ.എസ്​ ഉയർത്തിയ വെല്ലുവിളികൾ എതിർക്കുന്നതിൽ നമ്മൾ വിജയിച്ചുവെന്നും നരേന്ദ്രമോദി സർക്കാറി​​​​െൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച്​ നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്​ നാഥ്​ സിങ്ങ്​ അറിയിച്ചു. 

2014 മുതൽ കശ്​മീരിൽ 368ഒാളം തീവ്രവാദികളെ വധിച്ചു. കഴിഞ്ഞ വർഷം സെപ്​തംബറിൽ നടത്തിയ മിന്നലാക്രമണത്തിനു ശേഷം കശ്​മീരിൽ നുഴഞ്ഞു കയറ്റം 45 ശതമാനം കുറഞ്ഞു​. കശ്​മീരിൽ പാകിസ്​താൻ സ്​പോൺസർ ചെയ്യുന്ന തീവ്രവാദത്തിന്​ അറുതി വരുത്തി ശാന്തിയും സമാധാനവും പുനഃസ്​ഥാപിക്കുമെന്നും രാജ്​നാഥ്​ സിങ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - ISIS has failed to establish hold in India: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.