ശ്രീനഗർ: അഡോൾഫ് ഹിറ്റ്ലർക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദിയാണ് ഫലസ്തീനെയും ലബനാനെയും ‘ഗ്യാസ് ചേംബറു’കളാക്കി മാറ്റിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രസിഡന്റ് മെഹബൂബ മുഫ്തി. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയുണ്ട്. ഫലസ്തീനിൽ ആയിരങ്ങളെ കൊലപ്പെടുത്തിയശേഷം ഇപ്പോൾ ലബനാനിൽ അതേ കുറ്റകൃത്യം ചെയ്യുകയാണ്.
നിരപരാധികളെ കൊല്ലാൻ ആയുധം നൽകി നെതന്യാഹുവിനെ പിന്തുണക്കുന്ന കേന്ദ്ര സർക്കാർ നടപടി തെറ്റാണ്. മഹാത്മാഗാന്ധിയുടെ കാലം മുതൽ രാജ്യം ഫലസ്തീനികൾക്കൊപ്പമാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച തനിക്കെതിരെ രംഗത്തുവന്ന ബി.ജെ.പിയെയും മെഹബൂബ വിമർശിച്ചു.
കഠ്വയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്കൊപ്പം നിന്നവരാണ് ബി.ജെ.പിക്കാർ. നസ്റുല്ലക്കും ഫലസ്തീനികൾക്കുംവേണ്ടി രാജ്യത്ത് തെരുവിലിറങ്ങുന്ന പതിനായിരങ്ങളെ ബി.ജെ.പി കാണുന്നില്ലേയെന്നും മെഹബൂബ ചോദിച്ചു. നസ്റുല്ലയുടെ വധത്തിൽ അപലപിച്ച് മെഹബൂബ ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.