ന്യൂഡൽഹി: കെട്ടിച്ചമച്ച ചാരക്കേസിലെ പങ്കിന് കേരള പൊലീസിനെയും… കേന്ദ്ര ഇൻറലിജ ൻസ് ബ്യൂറോ (െഎ.ബി)യെയും അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഒടുവിൽ പീഡനങ്ങളെല്ലാം െഎ.ബിയുടെ ചുമലിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ കേരള പൊലീസ് ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തി.
കെട്ടിച്ചമച്ച കേസ് എന്ന് സി.ബി.െഎ കണ്ടെത്തിയിട്ടും തെറ്റുകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം കേരള സർക്കാർ ഇത്രയുംകാലം അംഗീകരിക്കാത്തതിനെയും സുപ്രീംകോടതി വിമർശിച്ചു. സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാതെ ചാരക്കേസ് െഎ.ബിക്ക് അടിയറവെക്കുകയാണ് അന്വേഷണ സംഘത്തലവൻ സിബി മാത്യൂസ് ചെയ്തതെന്ന സി.ബി.െഎ റിപ്പോർട്ടിലെ പരാമർശവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിത്തയാറാക്കിയ വിധിപ്രസ്താവത്തിൽ ഉദ്ധരിച്ചു.
സിബി മാത്യുവാണ് അന്വേഷണസംഘത്തെ നയിച്ചതെന്നതിനാൽ സംഘത്തിെൻറ മുഴുവൻ ചെയ്തികൾക്കും അദ്ദേഹത്തിനാണ് ഉത്തരവാദിത്തമെന്ന് സി.ബി.െഎ റിപ്പോർട്ടിൽ തന്നെയുെണ്ടന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പ്രതികൾ നടത്തിയ വിവാദ വെളിപ്പെടുത്തലുകളെക്കുറിച്ച് ശക്തമായ അന്വേഷണം നടത്താൻ മുതിരുന്നതിനുപകരം െഎ.ബിയെ മുഴുവൻ അന്വേഷണവും ഏൽപിച്ച് തെൻറ ഉത്തരവാദിത്തങ്ങൾ അടിയറവെക്കുകയാണ് സിബി മാത്യൂസ് ചെയ്തത് എന്ന് സി.ബി.െഎ റിേപ്പാർട്ടിൽ പറയുന്നു.
പ്രതികളിൽനിന്ന് ഏതെങ്കിലും െഎ.എസ്.ആർ.ഒ രേഖകളോ പൊലീസ് ആരോപിക്കും പോലെ അവക്ക് പ്രതിഫലമായി വിദേശ യജമാനന്മാർ നൽകിയ പണമോ പിടികൂടാൻ അേന്വഷണ സംഘത്തിനുമായില്ല. മാലദ്വീപ് സ്വദേശിനി മറിയം റഷീദയും ശാസ്ത്രജ്ഞരായ നമ്പി നാരായണനും ചന്ദ്രശേഖറും ശാരീരികമായി പീഡിപ്പിക്കപ്പെട്ടു. െഎ.ബി ഉദ്യോഗസ്ഥർ നടത്തിയ പീഡനത്തിന് അവരെ പിടികൂടാൻ കഴിയില്ലെന്ന വാദവും കേരള പൊലീസിലെ ഉദ്യോഗസ്ഥർക്കുവേണ്ടി ഹാജരായ അഭിഭാഷകർ നടത്തിയെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ചാരക്കേസ് നടക്കുേമ്പാൾ പ്രത്യേക അന്വേഷണ സംഘത്തിെൻറ ചുമതലയുണ്ടായിരുന്ന സിബി മാത്യൂസ്, 1994 ഒക്ടോബർ 21ന് വഞ്ചിയൂർ പൊലീസ് മറിയം റഷീദയെ അറസ്റ്റ് ചെയ്യുേമ്പാൾ അവിടെ സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ആയിരുന്ന വിജയൻ, കേസ് അന്വേഷണത്തിലുണ്ടായിരുന്ന മുൻ എസ്.പി കെ.കെ. ജോഷ്വ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു നമ്പി നാരായണെൻറ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.