അയോധ്യ: ഭരണഘടനയെ അവഹേളിച്ച്, നീതി പീഠത്തെ കബളിപ്പിച്ച്, ജനങ്ങളെ തമ്മിലടിപ്പിച്ച് സ്വതന്ത്ര ഇന്ത്യയിൽ അരങ്ങേറിയ ഏറ്റവും വലിയ ഭീകരാക്രമണം -ബാബരി മസ്ജിദ് ധ്വംസനം- നടന്നിട്ട് ഇന്നേക്ക് 29 വർഷം.
രാഷ്ട്രപിതാവിെൻറ വധവും എണ്ണമറ്റ വർഗീയ കലാപങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സംഘ്പരിവാർ പരിശീലിപ്പിച്ച കർസേവകർ ഉന്നത ബി.ജെ.പി- വി.എച്ച്.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് അന്ന് മസ്ജിദ് തകർത്തത്.
കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സർക്കാറിെൻറ പരോക്ഷ പിന്തുണയും യു.പി ഭരിച്ചിരുന്ന കല്യാൺ സിങ് സിങ് സർക്കാറിെൻറ നേരിട്ടുള്ള സഹകരണവും അതിക്രമത്തിനുണ്ടായിരുന്നു. പള്ളി പൊളിച്ച ശേഷം അഴിച്ചു വിട്ട വർഗീയ കലാപങ്ങളിൽ രാജ്യമൊട്ടുക്ക് ആയിരക്കണക്കിന് നിരപരാധികൾക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടു. ഇന്ത്യക്ക് മതേതര ജനാധിപത്യ രാജ്യം എന്ന തലയെടുപ്പും. മസ്ജിദ് തകർപ്പെട്ട ശേഷവും രാജ്യത്തെ നീതിപീഠങ്ങളിലെ വിശ്വാസം കൈവിട്ടില്ല മുസ്ലിം ന്യുനപക്ഷങ്ങളും മതേതര ജനാധിപത്യ സമൂഹവും. എന്നാൽ ആ വിശ്വാസങ്ങളും തല്ലിക്കെടുത്തപ്പെടുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഈ ഭീകരകൃത്യം ആസൂത്രണം ചെയ്തവരോ നടപ്പാക്കിയവരോ ശിക്ഷിക്കപ്പെട്ടില്ല.
തീർത്തും അനീതിപൂർവമായ വിധികളിലൂടെ പള്ളിക്ക് മേലുള്ള മുസ്ലിംകളുടെ അവകാശവും ഹനിക്കപ്പെട്ടു. അതേ മാതൃകയിൽ മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിനു മേൽ അവകാശവാദമുയർത്താനും രാഷ്ട്രീയ ആധിപത്യം ഉറപ്പിച്ചെടുക്കാനുമുള്ള നീക്കങ്ങളാണിപ്പോൾ നടമാടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.