ന്യൂഡൽഹി: ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 170 ജയ്ശെ മുഹമ്മദ ് തീവ്രവാദികൾ കൊല്ലപ്പെെട്ടന്ന് വിവരം ലഭിച്ചതായി അവകാശപ്പെട്ട് ഇറ്റാലിയൻ പത്രപ്രവർത്തക ഫ്രാൻസിസ്ക മറിനൊ. മേഖലയിലെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തലെന്ന് അവർ അവകാശപ്പെട്ടു.
പുൽവാമ തീവ്രവാദ ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇന്ത്യയുടെ ബാലാകോട്ട് ആക്രമണം. എന്നാൽ, ഇന്ത്യൻ ആക്രമണത്തിൽ ഏതാനും മരങ്ങൾക്കും പക്ഷികൾക്കുമാണ് നഷ്ടം സംഭവിച്ചതെന്ന് വ്യക്തമാക്കി പാകിസ്താനും ചില വിദേശ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.
ഇന്ത്യ ആക്രമണം നടത്തി രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ ശിങ്കിയാറിലെ ക്യാമ്പിൽനിന്ന് പാക് സൈന്യം സ്ഥലത്ത് എത്തുകയും പരിക്കേറ്റവരെ ഹർകുൽ മുജാഹിദീൻ ക്യാമ്പിലേക്ക് മാറ്റിയതായും മറീനൊ വ്യക്തമാക്കി. ഇതിൽ 20 പേർ മരിച്ചെന്നും 45 പേർ ഇപ്പോഴും മിലിട്ടറി ക്യാമ്പിൽ ചികിത്സയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.