ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. പുലർച്ചെ സൈന്യവും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച മൂന്നുപേരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ പ്രദേശവാസികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണെന്ന് സൈന്യം അറിയിച്ചു. പ്രതികളിൽ നിന്ന് എ.കെ 47 തോക്കുകളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.