ന്യൂഡൽഹി: സംഘർഷങ്ങളെ തുടർന്ന് കശ്മീരിൽ പ്രഖ്യാപിച്ച സോഷ്യൽ മീഡിയ നിരോധനം സർക്കാർ പിൻവലിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ നവമാധ്യമങ്ങളും വിലക്കേർപ്പെടുത്തിയ വെബ്സൈറ്റുകളും പുന:സ്ഥാപിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 26 നാണ് ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ് ആപ്പ് ഉൾപ്പെടെയുള്ള 23 ഒാളം നവമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഏപ്രിൽ എട്ടിന് ശ്രീനഗർ ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിനിടെ സംഘഷങ്ങൾ വ്യാപകമായതിനെ തുടർന്നാണ് നവമാധ്യമങ്ങൾക്ക് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്. വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും വിഡിയോകളും ഇത്തരം മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുെണന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സോഷ്യൽ മീഡിയ നിരോധനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.