കശ്​മീരിൽ പൊലീസ്​ വാഹനത്തിന്​ നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ശ്രീനഗറിനടുത്ത്​ പാന്ഥ ചൗക്കിൽ പൊലീസ്​ വാഹനത്തിന്​ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. നാല്​ പേർക്ക്​ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്​.

രാത്രി എട്ട്​ മണിയോടെ​​ സെവാനിലേക്ക്​ പോവുകയായിരുന്ന ബസിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലാണ്​ പ്രവേശിപ്പിച്ചിരിക്കുന്നത്​. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന്​ പൊലീസ്​ അറിയിച്ചു.

നേരത്തെ പാക്​ സൈന്യം നടത്തിയ ആക്രമണത്തിൽ ബി.എസ്​.എഫ്​ എ.എസ്​.​െഎ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു​. കശ്​മീരിലെ പുഞ്ച്​ ജില്ലയിലാണ്​ സംഭവം നടന്നത്​.

Tags:    
News Summary - J-K: Terrorist attack bus carrying security personnel-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.