ശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സ്കൂൾ അധ്യാപിക തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ജമ്മു ഡിവിഷനിലെ സാമ്പ നിവാസിയായ രജനി ബാല (36) യാണ് മരിച്ചത്. കുൽഗാമിലെ ഗോപാൽപൊര മേഖലയിലെ ഹൈസ്കൂളിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയുടെ മരണത്തിൽ നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാർക്ക് നേരെയുള്ള തുടർച്ചയായ അക്രമണങ്ങളിൽ അദ്ദേഹം ദുഖം പ്രകടിപ്പിച്ചു.
മെയ് 25ന് ടിവി ആർട്ടിസ്റ്റ് അമ്രീൻ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിൽ നടന്ന ആക്രമണത്തിൽ അമ്രീൻ ഭട്ടിന്‍റെ 10 വയസുള്ള അനന്തരവനും ഗുരുതരമായി പരിക്കേറ്റിരുന്നു. നേരത്തെ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടെന്നയാളും ബുദ്ഗാമിലെ താഹ്സിൽ ഓഫീസിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.