ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന കാലത്ത് കുൽഭൂഷൺ ജാദവിനെ പോലെ തനിക്കും ചില്ലു മറകാരണം അമ്മയെ ആലിംഗനം ചെയ്യാനായില്ലെന്ന് കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന് അയച്ച തുറന്ന കത്തിലാണ് മാലിക് ഇക്കാര്യം പറഞ്ഞത്.
പാകിസ്താനിൽ വധശിക്ഷ കാത്ത് കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ മാതാവിന് ചില്ലുമറകാരണം അദ്ദേഹത്തെ ആലിംഗനം െചയ്യാനാവാതെ മടങ്ങേണ്ടി വന്നത് പോലെയുള്ള അനുഭവം തെൻറ കുടുംബത്തിനുമുണ്ടായിട്ടുണ്ടെന്ന് മാലിക് കത്തിൽ പറയുന്നു. തിഹാർ ജയിലിലടക്കം ഇന്ത്യയിലെ വിവധ ജയിലുകളിൽ കഴിഞ്ഞപ്പോൾ തെൻറ മാതാവിനും ചില്ലുമറകാരണം ആലിംഗനം ചെയ്യാനായില്ലെന്ന് മാലിക് കൂട്ടിച്ചേർത്തു.
ചില്ലുമറക്കപ്പുറത്ത് തന്നെ കണ്ട സഹോദരിക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ലെന്നും ഒന്ന് തൊടാനുള്ള അവളുടെ ആഗ്രഹം പോലും സുരക്ഷാകാരണങ്ങൾ പറഞ്ഞ് അധികൃതർ നിേഷധിച്ചെന്നും മാലിക് വ്യക്തമാക്കി. കുടുംബത്തെ അവസാനമായി ഒരു നോക്ക് കാണാനുള്ള ആഗ്രഹം അവഗണിച്ചായിരുന്നു കശ്മീരി സ്വാതന്ത്ര്യ പോരാളി മുഹമ്മദ് മഖ്ബൂൽ ഭട്ടിനെ തൂക്കിലേറ്റിയത്. ഇന്ത്യയിൽ കുറ്റം തെളിയിക്കുന്നതിന് പകരം ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ശിക്ഷനടപ്പാക്കുന്നതെന്നും അഫ്സൽ ഗുരുവിെൻറ വധശിക്ഷ ചൂണ്ടിക്കാട്ടി മാലിക് തുറന്നടിച്ചു.
ഇന്ത്യൻ സേന പിടിച്ച് കൊണ്ട് പോയ ആയിരത്തോളം കശ്മീരി യുവാക്കളെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്നും മാലിക് സുഷമാ സ്വരാജിനെഴുതിയ കത്തിൽ അവസാനമായി എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.