ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: രാജ്യത്തിന്‍റെ 14മത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമൂ സത്യവാചകം ചൊല്ലികൊടുത്ത. എം. വെങ്കയ്യ നായിഡുവിന്‍റെ പിൻഗാമിയായാണ് രാജസ്ഥാൻ സ്വദേശിയായ ധൻഖർ ഉപരാഷ്ട്രപതിയാകുന്നത്. പോൾ ​ചെയ്തതിന്‍റെ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ്​ ധൻഖറിന്‍റെ വിജയം.

ജഗ്ദീപ്​ ധൻഖർ: അഭിഭാഷകൻ, ജാട്ട് നേതാവ്, ഗവർണർ

ക​ർ​ഷ​ക​പു​ത്ര​നെ​ന്ന് ബി.​ജെ.​പി വി​ശേ​ഷി​പ്പി​ക്കു​ന്ന ജഗ്ദീപ്​ ധൻഖർ രാ​ജ​സ്ഥാ​നി​​​ൽ​ നി​ന്നു​ള്ള പ്ര​മു​ഖ ജാ​ട്ട് നേ​താ​വാ​ണ്. സം​സ്ഥാ​ന​ത്ത് ജാ​ട്ടു​ക​ൾ​ക്ക് ഒ.​ബി.​സി പ​ദ​വി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ധ​ൻ​ഖ​ർ 1989 മു​ത​ലാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. ആ ​വ​ർ​ഷം ത​ന്നെ രാ​ജ​സ്ഥാ​നി​ലെ ഝു​ൻ​ഝു​നു മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ജ​യി​ക്കു​ക​യും അ​ടു​ത്ത വ​ർ​ഷം കേ​ന്ദ്ര​മ​ന്ത്രി​യാ​കു​ക​യും ചെ​യ്തു.

രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​യി​ലും സു​പ്രീംകോ​ട​തി​യി​ലും പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന ജഗ്ദീപ്​ ധൻഖർ കേ​ന്ദ്ര​മ​ന്ത്രി​യാ​യ അ​തേ വ​ർ​ഷ​മാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ത്. 1993-98 കാ​ല​യ​ള​വി​ൽ കി​ഷ​ൻ​ഗ​ഢ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ​ചെ​യ്ത് രാ​ജ​സ്ഥാ​ൻ വി​ധാ​ൻ സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു.

1951ൽ ​രാ​ജ​സ്ഥാ​നി​ലെ ഝു​ൻ​ഝു​നു​വി​ൽ ക​ർ​ഷ​ക ​കു​ടും​ബ​ത്തി​ലാ​ണ് ജ​ന​നം. ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ നി​ന്ന് പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം സ്കോ​ള​ർ​ഷി​പ്പോ​ടെ സൈ​നി​ക് സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി. ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് സ്കൂ​ളി​ൽ പോ​യി​രു​ന്ന​ത്. ഭാ​ര്യ- സു​ദേ​ഷ് ധ​ൻ​ഖ​ർ. ഒ​രു മ​ക​ളു​ണ്ട്.

പ​ശ്ചി​മ ​ബം​ഗാ​ൾ ഗ​വ​ർ​ണ​റായിരുന്ന ജഗ്ദീപ്​ ധൻഖർ മ​മ​ത ബാ​ന​ർ​ജി​യോ​ട് നേ​രി​ട്ടേ​റ്റു​മു​ട്ടി നി​ര​ന്ത​രം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച വ്യ​ക്തിയാണ്. 2019 ജൂ​ലൈ​യി​ൽ ഗ​വ​ർ​ണ​റാ​യി സ്ഥാ​ന​മേ​റ്റ​തു​ മു​ത​ൽ സ​ർ​ക്കാ​റു​മാ​യി ക​ല​ഹ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു.

ബി.​ജെ.​പി​യു​ടെ ഏ​ജ​ന്റെ​ന്നാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ല​പ്പോ​​ഴും ഈ 73​കാ​ര​നെ വി​ളി​ച്ചി​രു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് താ​മ​സി​പ്പി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തി​ന്റെ​യും സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​​പെ​ട്ട് മ​മ​ത സ​ർ​ക്കാ​റി​ന് നി​ര​ന്ത​രം ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്നു.

Tags:    
News Summary - Jagdeep Dhankhar take oath as 14th Vice President of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.