ന്യൂഡൽഹി: സിഖ് വിരുദ്ധ കൂട്ടക്കൊലയിലെ പ്രതി ജഗദീഷ് ടൈറ്റ്ലർ കോൺഗ്രസ് പരിപാടിയിൽ പെങ്കടുത്തത് വിവാദ മായി. ഷീല ദീക്ഷിത് ഡൽഹി കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷയായി ചുമതലയേൽക്കുന്ന ചടങ്ങിലാണ് ജഗദീഷ് ടൈറ്റ്ലറുടെ സാന്നിധ്യമുണ്ടായത്. സംഭവത്തെ ശിരോമണി അകാലിദൾ അപലപിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ൈടറ്റ്ലർ മുൻ നിരയിൽ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു.
കോൺഗ്രസ് സിഖുകാരുടെ വൈകാരികതയെ ബഹുമാനിക്കുന്നില്ലെന്ന് ജഗദീഷ് ടൈറ്റലർ ചടങ്ങിൽ പെങ്കടുത്തതിൽ രോഷാകുലനായ അകാലിദൾ േനതാവും കേന്ദ്രമന്ത്രിയുമായ ഹർസിംറാത്ത് കൗർ ബാദൽ ആരോപിച്ചു.
1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലറും പ്രതി ചേർക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.