വിവാദ വീഡിയോ: ശശികല പുറത്ത്​ പോയെന്ന വാദം നിഷേധിച്ച്​ ജയിൽ അധികൃതർ

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന്​ എ.​െഎ.എ.ഡി.എം.കെ (അമ്മ) ജനറൽ സെക്രട്ടറി ശശികലക്കും ബന്ധു ഇളവരശിക്കും പുറത്തുപോകാൻ അനുവാദം നൽകിയിരുന്നുവെന്ന വാദം നിഷേധിച്ച്​ ജയിൽ അധികൃതർ.  സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്​ ശേഖരിച്ച വിഡിയോ മാത്രം അടിസ്​ഥാനമാക്കി ശശികല പുറത്തുപോയെന്ന്​ വാദിക്കാനാവില്ലെന്നും കേസന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനാവില്ലെന്നും അവർ പറഞ്ഞു. പരപ്പന ജയിലിലെ അഴിമതി സംബന്ധിച്ച്​ അഴിമതിരഹിത ബ്യൂറോക്ക്​ മുമ്പാകെ മുൻ ജയിൽ ഡി.​െഎ.ജി രൂപ മോഡ്​ഗിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്​ വിവാദ വിഡിയോ ഉള്ളത്​. ഇത്​ കഴിഞ്ഞദിവസം പുറത്തായിരുന്നു. 

പരപ്പന അഗ്രഹാര ജയിൽ വളപ്പിൽ ഒരേ പോലെയുള്ള നാലു​ വലിയ ഗേറ്റുകളുണ്ടെന്നും ഏതു​ ഗേറ്റിലൂടെയാണ്​ ശശികല കടന്നുവരുന്നത്​ എന്ന്​ ഉറപ്പിച്ച്​ പറയാനാകില്ലെന്നുമാണ്​ അധികൃതരുടെ വാദം. നാലു​ ഗേറ്റുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചാലേ ഇത്​ വ്യക്​തമാവൂ. അഴിമതി രഹിത ബ്യൂറോക്ക്​ കൈമാറിയ വിഡിയോ ഒന്നാം ഗേറ്റിൽനിന്നുള്ളതാണ്​ എന്ന്​ പ്രത്യേകം സൂചിപ്പിച്ചിട്ടില്ലെന്നും ദൃശ്യത്തിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും മുതിർന്ന ജയിൽ ഉദ്യോഗസ്​ഥൻ ചൂണ്ടിക്കാട്ടി. 

എന്നാൽ, താൻ ​ൈകമാറിയ വിഡിയോ ദൃശ്യത്തിലെ പുരുഷ പാറാവുകാര​​െൻറ സാന്നിധ്യം സംശയാസ്​പദമാണെന്ന്​ രൂപ മോഡ്​ഗിൽ പറഞ്ഞു. വനിത സെല്ലിന്​ സമീപം പുരുഷ പാറാവുകാരുടെ കാവലുണ്ടാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയ അവർ,  അന്വേഷണം പുരോഗതിയിലായതിനാൽ വൈകാതെ സത്യം പുറത്തുവരുമെന്നും പറഞ്ഞു. 


 

Tags:    
News Summary - Jail department on sasikala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.