ഷിംല: ഹിമാചൽപ്രദേശിൽ അഞ്ചു തവണ എം.എൽ.എയായ ജയറാം താക്കൂർ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി എം.എൽ.എമാർ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. ഡിസംബർ 27ന് ജയ്റാം ഠാക്കൂർ സത്യപ്രതിജ്ഞ െചയ്യും.
ജയ്റാം ഠാകുർ, കേന്ദ്രമന്ത്രി ജെ.പി. നദ്ദ എന്നിവരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന പട്ടികയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ട പ്രേംകുമാർ ധൂമൽ അവസാന നിമിഷം പിന്മാറിയിരുന്നു. ധമൂലാണ് ജയ്റാം ഠാക്കൂറിനെ നിർദേശിച്ചത്. നദ്ദയും ഇതിനെ പിന്തുണക്കുകയായിരുന്നു.
ആർ.എസ്.എസിെൻറ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ നിർണായകമായത്. മുഖ്യമന്ത്രി സ്ഥാനാർഥി പ്രേകുമാർ ധൂമൽ പരാജയപ്പെട്ടതോടെയാണു പകരം മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്. ആർ.എസ്.എസുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഠാക്കൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.