മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങൾ

ഇ​സ്​​ലാ​മാ​ബാ​ദ്: ജ​യ്​​ശെ മു​ഹ​മ്മ​ദ്​ സ്​​ഥാ​പ​ക​ൻ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ മരിച്ചിട്ടില്ലെന്ന് പാക് മാധ ്യമങ്ങൾ. അദ്ദേഹത്തിൻെറ കുടുംബവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ് തത്. മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റിൻെറ മരണം തെറ്റായ വാർത്തയാണെന്ന് ജിയോ ഉറുദു ന്യൂസ് റിപ്പോർട്ട് ചെയ്തു. മ​സ്​​ഉൗ​ദ ്​ അ​സ്​​ഹ​റിൻെറ മരണത്തിൽ പാക് സർക്കാറിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. വിഷയത്തിൽ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു ഫെഡറൽ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയത്.

മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇന്ത്യൻ ഇൻറലിജൻസ് വിഭാഗം ശ്രമം തുടങ്ങി. ഇക്കാര്യത്തിൽ യാതൊരു വിവരവുമില്ലെന്നാണ് ഇന്ത്യൻ അധികൃതർ പറയുന്നത്. ഗു​രു​ത​ര വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ പാ​ക് സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ മ​രി​െ​ച്ച​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വന്നത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​​െൻറ മ​ര​ണ​വാ​ർ​ത്ത വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​സ്​​ഉൗ​ദി​ന്​ ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പാ​കി​സ്താ​ൻ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. റാ​വ​ൽ​പി​ണ്ടി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ൾ​ക്ക്​​ സ്​​ഥി​ര​മാ​യി ഡ​യാ​ലി​സി​സ്​ ചെ​യ്യു​ക​യാ​ണെ​ന്നും​ പാ​ക് ​സൈ​നി​ക ആ​സ്​​ഥാ​ന​ത്തു​നി​ന്നു വി​വ​രം പു​റ​ത്തു​വ​ന്നി​രു​ന്നു. ജ​യ്​​ശ്​ നേ​താ​വ്​ പാ​കി​സ്​​താ​നി​ലു​ണ്ടെ​ന്നും സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന്​ പു​റ​​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്നും പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​സ്​​ഉൗ​ദി​നെ​ മ​ത​പ​ണ്ഡി​ത​​നാ​യാ​ണ്​ പാ​ക്​ ജ​ന​ത ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ളെ 1999ല്‍ ​കാ​ന്ത​ഹാ​ര്‍ വി​മാ​ന റാ​ഞ്ച​ലി​നെ തു​ട​ർ​ന്ന്​ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജ​മ്മു-​ക​ശ്​​മീ​രി​ൽ തീ​വ്ര​വാ​ദ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത്​ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ 1994ലാ​യി​രു​ന്നു അ​റ​സ്​​റ്റ്​. മ​സ്​​ഉൗ​ദി​നെ മോ​ചി​പ്പി​ച്ച ശേ​ഷം 2000ത്തി​ൽ ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ജ​മ്മു-​ക​ശ്​​മീ​രി​ൽ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്തി. മ​സ്​​ഉൗ​ദി​​​​​​​​​െൻറ വി​ദ്യാ​ർ​ഥി​യും ജ​യ്​​ശ്​ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​സി​ഫ്​ സാ​ദി​ഖ്​ എ​ന്ന 24കാ​ര​നാ​ണ്​ അ​ന്ന്​ ചാ​വേ​റാ​യെ​ത്തി​യ​ത്. 2001ലെ ​പാ​ർ​ല​മ​​െൻറ്​ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലും സം​ഘ​ട​ന​യു​ടെ പ​ങ്കു തെ​ളി​ഞ്ഞി​രു​ന്നു. പ​ത്താ​ൻ​കോ​ട്ട്, ഉ​റി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ജ​യ്​​​ശ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Jaish-e-Mohammed Chief Masood Azhar Is "Not Dead"- balakot attack, india vs pakistan, pulwama attack, india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.