ന്യൂഡൽഹി: മതപരമായ ആഘോഷങ്ങൾക്കിടയിൽ വർഗീയ കലാപങ്ങളുണ്ടാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സർക്കാറിനോട് ആവശ്യപ്പെട്ടു. രാമനവമി ആഘോഷത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായുണ്ടായ ആക്രമണങ്ങളെ ജമാഅത്ത് അപലപിച്ചു.
രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒരേ പാറ്റേണിലുള്ള വർഗീയ സംഘർഷങ്ങളാണ് നടന്നതെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാമനവമിയോടനുബന്ധിച്ചുണ്ടായ സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. മതഘോഷയാത്രകൾ അക്രമത്തിൽ കലാശിക്കുന്നത് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇത്തരം ഘോഷയാത്രകളിൽ ഡി.ജെ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണം.
മീഡിയവൺ ന്യൂസ് ചാനലിന് ലൈസൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധി പ്രഫ. സലീം സ്വാഗതം ചെയ്തു. പൗരന്മാർക്ക് പരിഹാര മാർഗങ്ങൾ തടയാനുള്ള ഉപകരണമായി ദേശ സുരക്ഷ സർക്കാർ ഉപയോഗിക്കുകയാണെന്ന സുപ്രീംകോടതി വിധിയിലെ പരാമർശത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.