ന്യൂഡൽഹി: രാജ്യം കോവിഡിനെ നേരിടുന്നതിനിടയിലും പൗരത്വസമരത്തിനെതിരായ പ്രതികാരനടപടി തുടരുന്ന ഡൽഹി പൊലീസ് ഇടതു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ജാമിഅ വിദ്യാർഥികൾക്കുമേൽ യു.എ.പി.എ ചുമത്തി. പൗരത്വ സമരത്തിലൂടെ ഡൽഹിയിൽ ക ലാപത്തിന് വഴിമരുന്നിട്ടുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മീരാൻ ഹൈദറിനും സഫൂറ സർഗറിനും മേലാണ് യു.എ.പി.എ ചുമത്തിയത്.
കോവിഡ് ഭീഷണി മുന്‍നിര്‍ത്തി രാജ്യത്തെ ജയിലുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത സ്ത്രീകളെയടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പൊലീസ് വേട്ടയാടുന്നതിനെതിരെ മുസ്ലിം നേതാക്കൾ രംഗത്തുവന്നിരുന്നു. അന്യായമായി അറസ്റ്റ് ചെയ്ത ഇരുവരുടെയും ജാമ്യാപേക്ഷ കർകർഡുമ കോടതി പരിഗണിക്കാനിരിക്കെയാണ് ജാമ്യം കിട്ടാത്ത യു.എ.പി.എ പ്രകാരം കുറ്റം ചുമത്തിയിരിക്കുന്നത്.
സംഘ്പരിവാര്‍ ആസൂത്രിതമായി വര്‍ഗീയാക്രമണം നടത്തിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ പൗരത്വസമരത്തിന് തുടക്കമിട്ടുവെന്ന് ആരോപിച്ചാണ് ജാമിഅ സംയുക്ത സമരസമിതിയിലുണ്ടായിരുന്ന സഫൂറയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ജനതാദള്‍ യുവജനവിഭാഗം ഡല്‍ഹി സംസ്ഥാന പ്രസിഡൻറും ഗവേഷകവിദ്യാര്‍ഥിയുമായ മീരാന്‍ ഹൈദറിനെ ഏപ്രില്‍ രണ്ടിന് അറസ്റ്റ് ചെയ്തതിനു പിറകെയാണ് സഫൂറയുടെ അറസ്റ്റ്.
കോവിഡിെൻറ പേരില്‍ അടച്ചുപൂട്ടിയശേഷവും മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകളും പൗരപ്രമുഖരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടശേഷമായിരുന്നു സഫൂറയുടെ അറസ്റ്റ്.
വിദ്യാര്‍ഥിനേതാക്കളും സാമൂഹികപ്രവര്‍ത്തകരുമായ മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റ് പരമ്പരയാണ് നടക്കുന്നതെന്നും സമാധാനപരമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവരാണ് ഇവരെന്നും നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ ഉണര്‍ത്തിയിരുന്നു. അന്വേഷണത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി മുകളില്‍നിന്നുള്ള ഉത്തരവുപ്രകാരം ഡല്‍ഹി പൊലീസ് മീരാന്‍ ഹൈദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആര്‍.ജെ.ഡി രാജ്യസഭ അംഗം മനോജ് ഝാ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.