ജമ്മുകശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന്​ മെഹ്ബൂബ മുഫ്തി

ശ്രീനഗർ: ജമ്മുകശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന വിമർശനവുമായി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി. വാർത്ത ഏജൻസിയായ എ.എൻ.എയുമായി സംസാരിക്കുമ്പോഴാണ് അവരുടെ പരാമർശം. ഇവിടെ അടിച്ചേൽപ്പിച്ചിരിക്കുന്ന നിശബ്ദതയെ കുറിച്ചായിരിക്കും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും മെഹ്ബൂബ പറഞ്ഞു.

പുൽവാമയിലും ഷോപിയാനിലും ഞങ്ങൾക്ക് പിന്തുണയുണ്ട്. കശ്മീരിന്റെ മുറിവുകളെ കുറിച്ച് സംസാരിക്കുന്ന ഞങ്ങളുടെ ശബ്ദം ജനങ്ങൾ കേൾക്കുമെന്നാണ് പ്രതീക്ഷയെന്നും മുഫ്തി പറഞ്ഞു. കേന്ദ്രസർക്കാർ ജമ്മുകശ്മീരിനെ തുറന്ന ജയിലാക്കി. ഭീകരർ കഴിഞ്ഞ ദിവസം ഷോപിയാനിൽ ഒരു ടൂറിസ്റ്റ് ഗൈഡിനെ വെടി​വെച്ച് കൊന്നും. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് അവിടെയുണ്ടായതെന്നും മുഫ്തി പറഞ്ഞു.

കശ്മീരിലെ മൂന്ന് ലോക്സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പി.ഡി.പി പ്രഖ്യാപിച്ചിരുന്നു. പി.ഡി.പി നേതാവായ സർതാജ് മദനി മെഹ്ബൂബ മുഫ്തി അനന്തനാഗ്-രജൗരി മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നും അറിയിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഘട്ടങ്ങളിലായാണ് കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19ന് ഉദംപൂർ, ഏപ്രിൽ 26ന് ജമ്മു, മെയ് ഏഴിന് അനന്തനാഗ്-രജൗരി, മെയ് 13ന് ശ്രീനഗർ, മെയ് 20ന് ബാരാമുള്ള എന്നിങ്ങനെയാണ് കശ്മീരിൽ വോട്ടെടുപ്പ് നടക്കുക.

Tags:    
News Summary - Jammu and Kashmir has been converted into open jail - Mehbooba Mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.