സംസ്ഥാന പദവിക്കായി പ്രമേയം പാസാക്കി ജമ്മു കശ്മീർ മന്ത്രിസഭ; ചർച്ചക്കായി ഉമർ അബ്ദുല്ല ഡൽഹിയിലേക്ക്

ശ്രീനഗർ: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി ഉമർ അബ്ദുല്ല മന്ത്രിസഭ. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.

കൂടാതെ, സംസ്ഥാന പദവി പുനഃസ്ഥാപിക്കലിനെ കുറിച്ച് കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച നടത്താൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി. പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താൻ ഉമർ അബ്ദുല്ല വരും ദിവസം ഡൽഹിക്ക് പോകും.

അതേസമയം, സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ പ്രമേയത്തോട് പ്രതികരിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് വഹീദ് പാറ രംഗത്തെത്തി. 'സംസ്ഥാന പദവിക്കായുള്ള ഉമർ അബ്ദുല്ലയുടെ ആദ്യ പ്രമേയം 2019 ആഗസ്റ്റ് 15ലെ തീരുമാനത്തിന് ഇളവ് വരുത്തുന്നില്ല. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ വോട്ട് തേടിയ ശേഷം, അതിന് വേണ്ടി പ്രമേയം കൊണ്ടുവരാത്തതും കേവലം സംസ്ഥാന പദവി എന്ന ആവശ്യത്തിലേക്ക് പരിമിതപ്പെടുത്തിയതും വലിയ തിരിച്ചടിയാണ്'-വഹീദ് പാറ എക്സിൽ കുറിച്ചു.

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 370-ാം അ​​നു​​ച്ഛേ​​ദ​വും സം​സ്ഥാ​ന പ​ദ​വി​യും പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നുമാ​ണ് നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് (എൻ.സി) പു​റ​ത്തി​റ​ക്കിയ തെരഞ്ഞെടുപ്പ് പ്ര​ക​ട​നപ​ത്രി​കയിലെ പ്ര​ധാ​ന വാ​ഗ്ദാ​നം. സം​സ്ഥാ​ന പ​ദ​വി​യും പ്ര​ത്യേ​ക പ​ദ​വി​യും എ​ടു​ത്തു​ക​ള​ഞ്ഞ കേ​ന്ദ്ര തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ദ്യ നിയമസഭ സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ പ്ര​മേ​യം കൊ​ണ്ടു​ വ​രുമെന്നും എൻ.സി ഉപാധ്യക്ഷൻ ഉമർ അബ്ദുല്ല പ്രഖ്യാപിച്ചിരുന്നു.

2000ൽ ​നി​യ​മ​സ​ഭ പാ​സാ​ക്കി​യ സ്വ​യം​ഭ​ര​ണ പ്ര​മേ​യം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും പ്ര​ക​ട​നപ​ത്രി​ക വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഫ​റൂ​ഖ് അ​ബ്ദു​ല്ല മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ, നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് സ​ർ​ക്കാ​ർ 1953ന് ​മു​മ്പു​ള്ള സം​സ്ഥാ​ന​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കി​യെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ലെ അ​ട​ൽ ബി​ഹാ​രി വാ​ജ്‌​പേ​യി സ​ർ​ക്കാ​ർ ത​ള്ളു​ക​യാ​യി​രു​ന്നു.

നവംബർ നാലിന് ശ്രീനഗറിൽ നിയമസഭ വിളിച്ചു ചേർക്കാനും സമ്മേളനത്തെ അഭിസംബോധ ചെയ്യാനും ലെഫ്റ്റനന്‍റ് ഗവർണറോട് മന്ത്രിസഭാ യോഗം ശിപാർശ ചെയ്തു. ഒക്‌ടോബർ 21ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമസഭ സാമാജികർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ പ്രൊടേം സ്പീക്കർ മുബാറക്ക് ഗുലിനെ നിയമിക്കണമെന്നും ലെഫ്റ്റനന്‍റ് ഗവർണറോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Jammu Kashmir Cabinet passes resolution for statehood, Omar Abdullah to visit Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.