ന്യൂഡൽഹി: നിലവിൽ ജമ്മു-കശ്മീർ കാഡറിലുള്ള ഐ.എ.എസ്, ഐ.പി.എസ് ഉേദ്യാഗസ്ഥർക്കും മ റ്റു കേന്ദ്ര സർവിസ് ഓഫിസർമാർക്കും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇരു കേന്ദ്ര ഭരണ പ്രദേശങ്ങളിലും അതേ തസ്തികയിൽ തുടരാം.
എന്നാൽ, 2019ലെ ജമ്മു-കശ്മീർ പുനഃസംഘടന ബിൽ പ്രകാരം പുതുതായി നിയമിക്കുന്നവരെ അരുണാചൽ പ്രദേശ്, ഗോവ, മിസോറം കേന്ദ്ര ഭരണപ്രദേശ (എ.ജി.എം.യു.ടി) കാഡറിലായിരിക്കും അനുവദിക്കുക. ലഫ്റ്റനൻറ് ഗവർണറായിരിക്കും ജമ്മു-കശ്മീറിനും ലഡാക്കിനുമായി പുതിയ ഉത്തരവിറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.