നോട്ട്​ പിൻവലിക്കൽ: ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​ന്​ ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി. നോട്ട്​ പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന്​ ശേഷം 87,000 കോടി രൂപയാണ്​ ​ ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്​. നികുതി വകുപ്പിലെ ഉദ്യോഗസ്ഥ​നെ ഉദ്ധരിച്ച്​ പി.ടി.​െഎയാണ്​ വാർത്ത പുറത്ത്​ വിട്ടത്​​.

30,000 രൂപ മുതൽ 50,000 രൂപ മൂല്യമുള്ള  2000 കോടി രൂപയുടെ നിക്ഷേപങ്ങൾ ജൻധൻ അക്കൗണ്ടിലുണ്ട്​. ഡിസംബർ 10 മുതൽ 23 വരെയുള്ള കാലയളവിൽ മാത്രം 41,523 കോടിയുടെ രൂപയാണ്​ ജൻധൻ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത്​. ജൻധൻ അക്കൗണ്ടുകളിൽ വൻതോതിൽ കള്ളപണ നിക്ഷേപമുണ്ടായതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യാജ പേരുകളിലാണ്​  പണം അക്കൗണ്ടുകളിൽ ​നിക്ഷേപിച്ചിരിക്കുന്നതെങ്കിൽ അവർക്കെതിരെ നടപടികളുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.

നോട്ട്​ പിൻവലിക്കൽ തീരുമാനം നിലവിൽ വന്ന ആദ്യ ആഴ്​ചകളിൽ 5000  കോടി രൂപയുടെ വരെ നിക്ഷേപം ജൻധൻ അക്കൗണ്ടുകളിൽ  നടന്നിരുന്നു. പിന്നീട്​ ഇത്​ 1000 കോടി രൂപ വരെയായി കുറഞ്ഞിരുന്നു. 50,000 രൂപവരെയാണ്​ ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കുക. നോട്ട്​ പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന്​ ശേഷം പഴയ 500 രൂപ 1000 രൂപ നോട്ടുകളിൽ ഭൂരിപക്ഷവും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു.

Tags:    
News Summary - Jan Dhan Account Deposits Double To Rs. 87,000 Crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.