ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് ഒരു മാസത്തിനിടെ പിന്‍വലിച്ചത് 5,000 കോടിയിലേറെ രൂപ. ഡിസംബര്‍ ഏഴിനും ജനുവരി 11നുമിടയില്‍ 5,582.83 കോടി രൂപയാണ് പിന്‍വലിച്ചത്. ഡിസംബര്‍ ഏഴിന് 74,610 കോടി രൂപയാണ് നിക്ഷേപമുണ്ടായിരുന്നത്. എന്നാല്‍, ജനുവരി 11ന് നിക്ഷേപം 69,027.17 കോടി രൂപയായി കുറഞ്ഞതായി ധനകാര്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. നവംബര്‍ 30 മുതല്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയാക്കിയിരുന്നു.
50,000 രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക. നോട്ട് അസാധുവാക്കല്‍ നടപടി പ്രാബല്യത്തില്‍വന്ന നവംബര്‍ ഒമ്പതു വരെ, 25.5 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇവയില്‍ 45,636.61 കോടി രൂപയുടെ നിക്ഷേപവുമുണ്ടായിരുന്നു. എന്നാല്‍, ഒരു മാസത്തിനിടെ നിക്ഷേപം 28,973 കോടി വര്‍ധിച്ചു. നോട്ട് അസാധുവാക്കലിനുശേഷം, ജനുവരി 11 വരെ ആധാറുമായി ബന്ധപ്പെടുത്തിയ 15.36 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ പുതുതായി തുറന്നു. ബാങ്കിങ് സംവിധാനം സാര്‍വത്രികമാക്കുന്നതിന് 2014 ആഗസ്റ്റിലാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.